അർത്ഥമില്ലാത്ത നൊമ്പരത്തിന്റെ താരാട്ട് കേട്ട് എന്തിനോ വേണ്ടി എരിഞ്ഞടങ്ങുന്ന
മെഴുകിതിരിയും ഉറ്റു നോക്കി ജീവിതത്തിന്റെ പച്ചയായ യാഥാർത്യങ്ങളെ നെഞ്ചോടടുപ്പിച്ചു ഒറ്റയ്കൊരിടത്ത് സമയത്തിന്റെ സ്പന്ദനം പോലും അറിയാതെ തീരാറായ മദ്യകുപ്പിയുടെ അവസാന തുള്ളിയും വലിച്ചു കുടിക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല, ഞാനെത്ര മേല്‍ തനിച്ചാണെന്ന്..
ഞാൻ പോലും അറിയാതെ എന്റെ മനസ്സിന്റെ സമനില തെറ്റിച്ച നിന്നൊടെനിയ്ക് പരാതിയില്ല. ഒന്നും നിന്റെ തെറ്റല്ലല്ലോ. ആഗ്രഹിക്കരുതായിരുന്നു ഞാൻ ഒന്നും. എന്റെ ലോകം എന്റെ മനസ്സിന്റെ തന്നെ ചുവരുകള്‍കുള്ളില്‍ ഒതുങ്ങിപോയിരുന്നുവെന്നു ഞാൻ ഓർത്തില്ല. അതിനപ്പുരത്തെക്കു നോക്കാൻ മടിചിട്ടല്ല, പേടിയായിരുന്നു എനിക്ക്. വെറുതെയെങ്കിലും ആശ്വസിക്കാമല്ലോ നീ എന്റേത് മാത്രമാണെന്ന്. സ്വപ്നങ്ങളിൽ മാത്രം കെട്ടിപ്പൊക്കിയ തൂവല്‍കോട്ടാരത്തില്‍ നിന്നെ കാത്ത് വെച്ചപ്പോൾ അറിഞ്ഞിരുന്നില്ല, ഒരുനാള്‍ അത് തകർന്നടിയുമെന്നു, കാണാമറയത്തേക്ക് നീ നടന്നകലുമെന്നു.
ആ പഴയ തറവാട് വീടിന്റെ പൂമുഘത്തു വിണ്ണിലെ നക്ഷത്രങ്ങള്‍ കണ്ടുറങ്ങുമ്പോഴും അർത്ഥമറിയാത്ത കുറേ വാക്കുകള്‍ കൊണ്ട് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ദൈവത്തെ പ്രാർഥിക്കുമ്പോഴും എനിക്കൊന്നും അറിയില്ലായിരുന്നു. ആ കുരുന്നു മനസ്സിലും ഒരു ചോദ്യമുണ്ടായിരുന്നു ഞാനെന്തിനാണ് ജീവിക്കുന്നതെന്ന്. മറ്റു കുട്ടികള്‍ കളിച്ചു നടക്കുമ്പോൾ അലമാരയ്കുള്ളില്‍ നിറച്ചു വെച്ച പുസ്തകത്താളുകളിൽ മുഖം മറച്ച് എന്തിനോ വേണ്ടി തിരയുമ്പോഴും ഞാൻ ജീവിച്ചു തുടങ്ങിയിരുന്നില്ല.
ഞാനിന്നുമോർക്കുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്റെ ഹൃദയത്തിലേക് നീ വന്ന നാൾ. ആ പുഞ്ചിരി ഇന്നും എന്റെ കണ്ണില്‍ മായാതെ കിടക്കുന്നു. ആ സ്വരം ഇന്നും എവിടെയോ തട്ടി പ്രതിധ്വനിക്കുന്നു. ഒരു നേർത്ത കുളിർ കാറ്റായി തൊട്ടു തലോടുന്നു. എന്നെത്തന്നെ ഞാൻ ചിലപ്പോൾ അറിഞ്ഞു തുടങ്ങിയത് ഒരു പക്ഷെ നിന്നിലൂടെ ആയിരിക്കാം. കാത്തിരുന്ന നാളത്രയും മനസ്സില്‍ അടക്കി വെച്ചതൊക്കെ ഒരു ദിവസം പൊട്ടിയോഴുകിയേക്കാം . കണ്ണീര്‍ തുള്ളികള്‍ തോരാതെ പെയ്യുന്ന മഴയില്‍ കുതിർന്ന് മണ്ണോടു ചേർന്നേക്കാം. അന്ന് ചിലപ്പോ എന്റെ ഹൃദയത്തിന്റെ ഒരു കോണില്‍ എന്റെ അവസാന ശ്വാസത്തോടൊപ്പം നീ അലിഞ്ഞു തീർന്നേക്കാം. എങ്കിലും ഒരു നെയ്തിരി നിനകായി ഞാൻ മനസ്സില്‍ കത്തിച്ചു വെയ്കും. എന്റെ നെഞ്ച് ഉരുക്കിയെങ്കിലും...

ReplyDelete💔